ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സായി പ്രണീതിന് കിരീടം . പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സായി കിരീടം ചൂടിയത്. ലോക റാങ്കിങ്ങില്‍ ഇരുപത്തിരണ്ടാം സ്ഥാനക്കാരനായ സായിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. കഴിഞ്ഞ മാസം നടന്ന സിംഗപ്പൂര്‍ ഓപ്പണിലും സായി ആയിരുന്നു ജേതാവ്.
സ്‌കോര്‍: 17-21, 21-18, 21-19