സൈന നെഹ്വാളിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലീറ്റ്സ് കമ്മീഷന്‍ അംഗമായി തെരഞ്ഞെടുത്തു

259

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെത്തേടി മറ്റൊരു അംദീകാരം കൂടി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി സൈനയെ തെരഞ്ഞെടുത്തു. ഐ.ഒ.സിയുടെ പ്രസിഡണ്ട് തോമസ് ബാച്ചാണ് ഇക്കാര്യം സൈനയെ അറിയിച്ചത്. റിയോ ഒളിമ്ബിക്സിനിടയില്‍ നടന്ന ഐ.ഒ.സി അത്ലറ്റ്സ് കമ്മീഷനിലേക്കുള്ള തിരഞ്ഞെടുപ്പിനൊടുവില്‍ താങ്കളെ തിരഞ്ഞെടുത്തതായി അറിയിക്കുന്നു. അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി താങ്കളെ നിയമിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്’ തോമസ് ബാഹ് നിയമനം അറിയിച്ചു കൊണ്ട് സൈനയ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ഐസ് ഹോക്കി താരം എയ്ഞ്ചെല റഗെറൊ അധ്യക്ഷയായുള്ള കമ്മീഷനില്‍ ഒമ്ബത് ഉപാധ്യക്ഷന്‍മാരും 10 അംഗങ്ങളുമാണുള്ളത്. നവംബര്‍ ആറിനാണ് കമ്മഷന്റെ അടുത്ത യോഗം. സൈനയ്ക്ക് ഇത്തരമൊരു ബഹുമതി ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഐ.ഒ.സി അര്‍പ്പിച്ച വിശ്വാസം സൈനയ്ക്ക് കാത്തുസൂക്ഷിക്കാനാകുമെന്നും സൈനയുടെ അച്ഛന്‍ ഹര്‍വീര്‍ സിംഗ് പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY