ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് സെമിയില്‍ പുറത്ത്. ജപ്പാന് താരം നൊഷോമി ഒക്കുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സൈന പരാജയപ്പെട്ടത്. സ്കോര്‍: 12-21, 21-17, 21-10. ഇതോടെ സെെന വെങ്കലം ഉറപ്പിച്ചു. ഇതു രണ്ടാം തവണയാണ് സൈന ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കുന്നത്.