ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോൽവി

248

ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോൽവി. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയ് താരം തായ് സു ഇംഗിനോടാണ് ഫൈനലില്‍ സൈന പരജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തായ്‌പേയ് താരം സൈനയെ കീഴടക്കിയത്. 2-19, 21-13 സ്‌കോറിനാണ് തായ് സുവിന്റെ വിജയം. തായ്‌ലന്‍ഡിന്റെ രച്ച്‌നോക് ഇന്റനോണയെ 21-19, 21-19 സ്‌കോറിനു പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ എത്തിയത്.

NO COMMENTS