ഗോള്‍ഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് കിരീടം സൈന നെഹ്‍വാലിന്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനല്‍ മത്സരം ഏറെ രോമാഞ്ചകരമായിരുന്നു. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് രണ്ട് ഗെയിമുകളിലും കണ്ടത്. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ പി.വി. സിന്ധുവിനെ തോല്‍പ്പിച്ച് സൈന സ്വര്‍ണം നേടി. സ്‌കോര്‍ 21 – 18, 23 – 21. സെമിയില്‍ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്.