ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ സൈന നെഹ്വാള് ഫൈനലില്‍ കടന്നു. ചൈനയുടെ ഹി ബിംഗ്ജിയാവോയെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ കടന്നത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടും മൂന്നും ഗെയിമുകള്‍ സ്വന്തമാക്കിയാണ് കലാശപ്പോരിന് അര്‍ഹയായത്. സ്കോര്‍: 18-21, 21-12, 21-18.