2022 – 2023 അധ്യയന വർഷത്തെ ഏവിയോണിക് സിസ്റ്റംസ് ഡിസൈനിലെ മികച്ച പ്രവർത്തനത്തിനുള്ള കോഴ്‌സ് ഡയറക്‌ടർ പുരസ്‌കാരം സൈറ ജാൻ സ്വന്തമാക്കി. സ്‌കൂൾ ഓഫ് എയ്‌റോസ്‌പേസ്, ട്രാൻസ്‌പോർട്ട്, മാനുഫാക്‌ചറിംഗ് എന്നിവയിലെ മികച്ച പ്രവർത്തനത്തിനാണ് സൈറ ക്രാൻ ഫീൽഡ് യൂണിയവേഴ്സിറ്റിയിൽ നിന്നും അവാർഡ് സ്വന്തമാക്കിയത് .100 ഡോളറും പ്രശസ്തി പത്രവുമാണ് അവാർഡ്
ലോകോത്തര വൈദഗ്ധ്യം, വലിയ തോതിലുള്ള സൗകര്യങ്ങൾ, സമാനതകളില്ലാത്ത വ്യവസായ പങ്കാളിത്തം എന്നിവ ആഗോള തലത്തിൽ സാങ്കേതികവിദ്യയിലും മാനേജ്മെൻ്റിലും മേധാവികളെ സൃഷ്ടിക്കുന്ന യു കെ യിലെ ഒരു സ്പെഷ്യലിസ്റ്റ് ബിരുദാനന്തര സർവ്വകലാശാലയാണ് ക്രാൻ ഫീൽഡ്
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സാഹിബ് ജാൻ (മൈക്രോ എഫക്ട് ചെയർമാൻ ബാംഗ്ലൂർ) ബോബിത യൂസഫ് (മാനേജിംഗ് ഡയറക്ടർ, മൈക്രോ എഫക്ട്) ദമ്പതികളുടെ മകളും , യുസഫ് കുഞ്ഞു ( റിട്ട . സൂപ്രണ്ട് ഓഫ് പൊലീസ് ) ആബിദ യൂസഫ് ( കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവരുടെ ചെറുമകളുമാണ് സൈറ . സുഹൈൽ അബ്ദുൽ ജാഫർ, സമീർ യൂസഫ് ജാൻ സൈറ ജാന്റെ സഹോദരങ്ങളാണ്