കൊച്ചി : കെല്‍പാം മുന്‍ എം.ഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. സജി ബഷീറിനെ നിയമിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് സജി ബഷീറെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ ക്രിമിനല്‍ക്കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സ് കേസുള്ളതിനാല്‍ സജിയുടെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് സജി ബഷീറിനെ കെല്‍പാം എം.ഡിയായി നിയമിച്ചത്.