സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

166

കൊച്ചിയിലെ ക്വട്ടേഷന്‍-ഗൂണ്ടാ കേസില്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് സക്കീര്‍ ഹുസൈന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടു പോയതില്‍ തനിക്ക് പങ്കില്ലെന്നും പൊലീസ് ഉള്‍പ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണ് കേസെന്നുമാണ് ഹര്‍ജിയിലുള്ളത്. കളമശേരി കോടതി റിമാന്‍ഡ് ചെയ്ത സക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.

NO COMMENTS

LEAVE A REPLY