കൊച്ചി : വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കീര്‍ ഹുസൈന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സക്കീര്‍ ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍, സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. കേസില്‍ പ്രതിയായ ശേഷം മൂന്ന് ആഴ്ചയോളം ഒളിവിലായിരുന്നു സക്കീര്‍. ഇതേതുടര്‍ന്ന് മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ പോലീസില്‍ കീഴടങ്ങിയത്.