ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ ഗുസ്തി താരവും റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ സാക്ഷി മാലിക് ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. കസാകിസ്താന്റെ ആയാലിം കാസിമോവയെ 60 കിലോ ഗ്രാം വിഭാഗത്തില്‍ മലര്‍ത്തിയടിച്ചാണ് ഫൈനല്‍ പ്രവേശനം സ്വന്തമാക്കിയത്. ഇന്ത്യക്കുവേണ്ടി ഗുസ്തിയില്‍ ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ഹരിയാനക്കാരിയായ സാക്ഷി മാലിക്. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും 2015 ല്‍ ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡലും സാക്ഷി മാലികിന്റെ നേട്ടങ്ങളാണ്.ഫൈനലില്‍ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ജപ്പാന്റെ റിസാക്കോ കവായിയാണ് സാക്ഷിയുടെ എതിരാളി.