താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം: എസ്.സി-എസ്.ടി കമ്മിഷൻ കേസെടുത്തു

9

പാലക്കാട് ജില്ലയിലെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള 140 താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സംഭവത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച താൽക്കാലിക ജീവനക്കാർക്കാണ് മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത്. വസ്തുതകൾ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകുകയും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

NO COMMENTS