കെ എസ്‌ ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പ്രയോജനപ്രദം ; സി ഐ ടി യു

22

ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പ്രയോജനപ്രദമെന്ന് തത്ക്കാലം സമരം ചെയ്യില്ലെന്ന് സിഐടിയു മന്ത്രിയെ അറിയിച്ചു. കൂടാതെ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ ക്കെതിരെ സംയുക്ത പണിമുടക്കിന് പിന്തുണ തേടി തൊഴിലാളി സംഘടനയായ ടിഡിഎഫ്, ബിഎംഎസ് എന്നിവര്‍ കത്ത് നല്‍കു കയും ചെയ്തു. അതേസമയം ബിഎംഎസിന്റെ നേതൃത്വത്തില്‍ തമ്പാനൂരില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഫെബ്രുവരി മാസത്തിലെ പകുതി ശമ്ബളമാണ് നല്‍കിയത്. സര്‍ക്കാര്‍ സഹായമായി നല്‍കിയ 30 കോടി യില്‍ നിന്നാണ് ശമ്പളം വിതരണം ചെയ്തത്.

ഗഡുക്കളായി ശമ്പളം നല്‍കാമെന്ന തീരുമാനത്തെ തൊഴിലാളികള്‍ അനുകൂലിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. തീരുമാനം പിന്‍വലിക്കണം എന്നതായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം. ഗഡുക്കളായി ശമ്ബളം നല്‍കാമെന്ന നിര്‍ദ്ദേശത്തെ അനുകൂലിച്ച്‌ ഒരു തൊഴിലാളി പോലും മുന്നോട്ടുവന്നില്ല. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ 18ന് വീണ്ടും ചര്‍ച്ച നടത്തും.

NO COMMENTS

LEAVE A REPLY