കെ എസ്ഇബി നടപ്പാക്കിയ ശമ്പള പരിഷ്കരണം പതിനഞ്ച് കോടി രൂപയ്ക്ക് മുകളിൽ അധിക ബാധ്യതയുണ്ടാക്കും

15

തിരുവനന്തപുരം : സർക്കാരിന്റെ അനുമതിയില്ലാതെ 2021ൽ കെഎസ്ഇബി നടപ്പാക്കിയ ശമ്പള, പെൻഷൻ പരിഷ്കരണം 15,184 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും ഇതു വൈദ്യുതി ഉപയോഗിക്കുന്നവർക്കു മേൽ യൂണിറ്റിന് 640 രൂപ വരെ അധിക നിരക്കായി വരുമെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തി.

അനധികൃതമായി ശമ്പളവും പെൻഷനും വർധിപ്പിച്ചതുകാരണം, വരുമാനത്തിന്റെ 23 ശതമാനമായിരുന്ന ശമ്പള, പെൻഷൻ ചെലവ് ഒറ്റയടിക്ക് 46 ശതമാനത്തിലേക്കു കുതിച്ചു. 2018 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം കൂട്ടിയതിനാൽ കുടിശികയായി 1,011 കോടിയാണു നൽകേണ്ടി വന്നത്. ഇപ്രകാരം എല്ലാ ചെലവുകളും ദീർഘകാലത്തേക്കു സൃഷ്ടിക്കുന്ന അധിക ബാധ്യതയാണ് 15,184 കോടി വൈദ്യുതി വിൽപന മാത്രമാണ് കെ എബിയുടെ ജോലിയെന്നതിനാൽ നിരക്ക് കൂട്ടിയേ അധിക ശമ്പളത്തിനുള്ള പണം കണ്ടെത്താൻ കഴിയു.

2016 ൽ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിനു പോലും ഇതുവരെ സർക്കാർ അംഗീകാരം നൽകാതിരിക്കെയാണ് 2021ൽ അടുത്ത പരിഷ്കരണത്തിനു ബോർഡ് തയാറായത്. നഷ്ടത്തിലോടുന്ന കമ്പനിയാണെന്നതു പോലും ചിന്തിക്കാതെ, സംസ്ഥാന സർക്കാർ ജീവന ക്കാർക്കു നൽകുന്നതിനെക്കാൾ ഉയർന്ന തോതിലാണ് വേതനം വർധിപ്പിച്ചത്. ഇതിൽ ഇടപെടേണ്ട ഊർജ വകുപ്പ് എല്ലാത്തിനും കടം കൊടുത്തു സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 7% മാത്രം ക്ഷാമബത്ത ലഭിക്കുമ്പോൾ കെഎസ്ഇബി 5% അധികം ക്ഷാമബത്ത അനു വദിച്ചു ആകെ 19% ക്ഷാമബത്തയാണു ലഭിക്കുന്നത്. ഇതു കാരണം വർഷം 191 കോടിയാണ് അധിക ബാധ്യത

സർക്കാർ വകുപ്പിലെ ഡ്രൈവറുടെ ശമ്പള സ്കെയിൽ 21,900-63,100 ആയിരിക്കെ കെഎസ്ഇബി ഡ്രൈവർക്ക് 36,000-76,400 രൂപയാണ് പുതുക്കിയ ശമ്പളം 2020 മാർച്ചിലെ കണക്കു പ്രകാരം 6,498 കോടി രൂപയുടെ നഷ്ടത്തിലോടുമ്പോഴാണ് ഈ പരിഷ്കരണത്തിനു ബോർഡ് തയാറായത്. മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു ശമ്പള പരിഷ്കരിച്ച ബോർഡ് ഓഫ് ഡയറക്ടേഴ്സിനെതിരെ കർശന നടപടി വേണമെന്നും അധിക ബാധ്യതയായി വന്ന പണം ഊർജ വകുപ്പ് കെ എസ്ഇബിക്കു നൽകുന്ന സാമ്പത്തിക സഹായത്തിൽനിന്നു വെട്ടിക്കുറയ്ക്കണ മെന്നും സർക്കാർ ജീവനക്കാർക്കു ലഭിക്കുന്നതിനെക്കാൾ കൂടുതൽ കമ്പള പരിഷ്കരണത്തിലൂടെ കെ എസ്ഇബി ജീവനക്കാർക്കു കിട്ടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സിഎജി നിർദ്ദേശിച്ചു. സർക്കാരിനു മാറിയ കരടു റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതോടെയാണു പൊതുരേഖ യാകുക

NO COMMENTS

LEAVE A REPLY