തിരുവനന്തപുരം: വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒന്‍പത്, 10, 11 തീയതികളില്‍ പൂര്‍ണമായും തടസപ്പെടും. സെര്‍വര്‍ നവീകരിച്ച് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഓണ്‍ലൈന്‍ അഡ്വാന്‍സ് ടാക്സ് പേമെന്റ്, സ്റ്റാറ്റ്യൂട്ടറി ഫോം ഡൗണ്‍ലോഡിംഗ്, റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകില്ല. അക്ഷയ കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട സേവനവും ലഭിക്കില്ല.