മങ്കട • മക്കള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. അതിപ്ര പള്ളിപ്പടിയിലെ അരണിയന്‍ സലീം ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം. കുഴഞ്ഞ് വീണ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.