ജിദ്ദ: സൗദി രാജകുമാരന് സല്മാന് ബിന്‍ സാദ് ബിന്‍ അബ്ദുല്ല ബിന്‍ തുര്‍കി അല്‍ സൗദ് അന്തരിച്ചു. ചൊവാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുള്ള പള്ളിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കും. സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്.