മുംബൈ: പാക് സിനിമാ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. പാക് താരങ്ങള്‍ തീവ്രവാദികളല്ലെന്നും അവര്‍ അഭിനേതാക്കളാണെന്നും സല്‍മാന്‍ പറഞ്ഞു.വിസയും സര്‍ക്കാറിന്റെ അനുമതിയോടെയുമാണ് അവര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നതെന്നും താരം പറഞ്ഞു.ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘന (ഐ.എം.പി.പി.എ) ഇറക്കിയ പ്രസ്താവനക്കെതിരെയാണ് സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.പുതുതായി ചിത്രീകരണം ആരംഭിക്കുന്ന ഒരു ഇന്ത്യന്‍ ചിത്രത്തിലും പാക് താരങ്ങളെ അഭിനയിപ്പിക്കരുതെന്നായിരുന്നു ഐ.എം.പി.പി.എ തീരുമാനം. ഫവാദ്ഖാന്‍ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയില്‍ അഭിനയിക്കുന്നത്.