ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് മാത്രം കുറ്റക്കാരനെന്ന് ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു. സല്മാന് ഖാനെ കൂടാതെ മറ്റ് താരങ്ങളായ സെയിഫ് അലി ഖാന്, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണു വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപന വേളയില്‍ സല്മാന് ഖാന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കോടതിയിലെത്തിയിരുന്നു. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജോധ്പുരിലെ കണ്‍കാണി വില്ലേജില്‍ രണ്ടു കൃഷ്ണമൃഗങ്ങളെ സല്മാന് ഖാന് വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സല്മാന് ജോധ്പുരിലെത്തിയത്.