കൃഷ്ണമൃഗ വേട്ട: സല്‍മാന്‍ ഖാനെ വെറുതേവിട്ടു

176

ദില്ലി: മാന്‍ വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതേവിട്ടു. രാജസ്ഥാന്‍ ഹൈക്കോടതിയുടേതാണു വിധി.
ഹം സാത് സാത് ഹെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ മാന്‍ വേട്ട നടത്തിയെന്നാണു കേസ്. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ ജോധ്പുരിനടുത്ത് കങ്കാണി ഗ്രാമത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ സല്‍മാന്‍ കൈവശംവച്ചെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.
രണ്ടു കേസുകളായിരുന്നു സല്‍മാനെതിരേ ഉണ്ടായിരുന്നത്. ഈ രണ്ടു കേസുകളിലും ഇന്നു രാജസ്ഥാന്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY