1930 ഏപ്രിൽ 6 നു ഗാന്ധിജി ഉപ്പ് സത്യാഗ്രഹം അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പറയുകയുണ്ടായി – ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കുമെന്ന് . ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ കോളനി ഭരണത്തിന് ഏറ്റവും വലിയ അടിയായിരുന്നു ഉപ്പുസത്യാഗ്രഹം.ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളിൽ ഭൂരിഭാഗവും പേർ ഏർപ്പെട്ടിരുന്ന ഒരു ജീവിത മാർഗ്ഗമായിരുന്നു ഉപ്പ് നിർമാണം. ബ്രിട്ടീഷുകാർ ഇതിന് നികുതി കൂട്ടിയതോടെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലും പട്ടിണിയിലും ആയിരുന്നു. ഈ ദാരുണമായ അവസ്ഥയിലാണ് ഗാന്ധിജി ഉപ്പ് സത്യാഗ്രഹം എന്ന ആശയം കൊണ്ട് വന്നു. ഉപ്പ് സത്യാഗ്രഹം എന്ന രീതി ഗാന്ധിജി അവതരിപ്പിച്ചപ്പോൾ തന്നെ കോൺഗ്രസ്സിന്റെ പ്രവർത്തക സമിതിയിലുള്ളവർ ഇതിന്റെ വിജയത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു.നമ്മുടെ രാജ്യത്തെ ബ്രിട്ടീഷുകാരുടെ കോളനി ഭരണത്തിൽ നിന്നും മോചിപ്പിക്കുന്നതിന് ധാരാളം സമരങ്ങളും സത്യാഗ്രഹങ്ങളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യാഗ്രഹം എന്നത്. ബ്രിട്ടീഷുകാർ ഉപ്പിനു നികുതി ചുമത്തിയപ്പോൾ, ഗാന്ധിജിയാണ് ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരമാർഗ്ഗം കണ്ടെത്തുന്നത്. 1929 പൂർണ്ണസ്വരാജ് പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.
അത്തരത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിച്ച ഏറ്റവും നാഴികക്കല്ലായ ഒരു സത്യാഗ്രഹം ആയിരുന്നു ഉപ്പുസത്യാഗ്രഹം. കൊളോണിയൽ നിയമങ്ങൾ തകർക്കാനും കൊളോണിയൽ ഗവൺമെൻറിൻറെ നിയന്ത്രണത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാനും ഗാന്ധിജി സിവിൽ നിയമലംഘനത്തിന് പ്രസ്ഥാനത്തിന് രൂപം നൽകി. ഈ പ്രസ്ഥാനത്തിൻറെ ഭാഗമായിട്ടാണ് ഇന്ത്യയിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത്.ജവഹർലാൽ നെഹ്രു ഈ ആശയത്തെ തുടക്കത്തിൽ തന്നെ എതിർത്തു. ഉപ്പ് നികുതിവിഷയത്തേക്കാൾ നല്ലത് ഭൂനികുതി ബഹിഷ്കരണം ആയിരിക്കുമെന്ന് സർദാർ വല്ലഭായി പട്ടേൽ അഭിപ്രായപ്പെട്ടു. എന്നാൽ ഗാന്ധിജി മാത്രം ഈ തീരുമാനത്തിൽ ആത്മവിശ്വാസമുള്ളവനായിരുന്നു. സാധാരണക്കാരന്റെ പ്രശ്നത്തെ ഏറ്റെടുക്കുകവഴി, അവരേയും സ്വാതന്ത്ര്യസമരതസോൾട്ട് നിയമം ഉപ്പ് ശേഖരണത്തിലും ഉൽപ്പാദനം നടത്തുന്നതിലും ബ്രിട്ടീഷുകാർക്ക് കുത്തകാവകാശം നൽകി. ഉപ്പിനുളള നികുതി സബ്സിഡിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഉപ്പ് നിയമത്തിന്റെ ലംഘനം അന്ന് ഒരു ക്രിമിനൽ കുറ്റകൃത്യമായിരുന്നു. തീരത്ത് താമസിക്കുന്നവർക്ക് ഉപ്പ് സൗജന്യമായി ലഭ്യമായിരുന്നെങ്കിലും കൊളോണിയൽ ഗവൺമെൻറിൽ നിന്ന് ഇന്ത്യക്കാർ വാങ്ങാൻ നിർബന്ധിതരായി. അങ്ങനെ 1930 മാർച്ച് 12 ന് ഗാന്ധിജിയും അദ്ദേഹത്തിൻറെ 78 അനുയായികളും സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു.
21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. 4,000 ഓളം വരുന്ന ജനങ്ങളോട് അന്ന് വൈകീട്ട് ജാഥയിൽ പങ്കുചേർന്നു. യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം വൻ രീതിയിലുള്ള സഹകരണമാണ് ജാഥയ്ക്ക് ലഭിച്ചത്. കൂടാതെ ധാരാളം സന്നദ്ധപ്രവർത്തകരും, ജാഥയിൽ പങ്കുചേർന്നു. സരോജിനി നായിഡുവിനെപ്പോലുള്ള നേതാക്കൾ ജാഥയിൽ ചേർന്നു. ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു.ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് എതിരെ ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി ജയിലിലാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടീഷുകാരുടെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ ഉപ്പുസത്യാഗ്രഹത്തിലൂടെ സാധിച്ചിരുന്നു. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിലേക്ക് വഴിതെളിച്ചു. ഇത് സ്വാതന്ത്ര്യസമരത്തിന് ശക്തിപകർന്നു.
ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ഈ ജാഥയെക്കുറിച്ചു ഇടതോരാതെ വാർത്തകൾ വന്നു. ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ഈ ജാഥയെക്കുറിച്ചെഴുതി. ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറയുകയുണ്ടായി. ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. അവിടെവച്ച് ഗാന്ധി ഉപ്പ് നിർമ്മിച്ചുകൊണ്ട് നിയമം ലംഘിച്ചു കൊണ്ട് ഗാന്ധി സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
സനുജ സതീഷ്