കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അബ്ദുറഹ്മാന് ഔഫിന്‍റെ വീട് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു. എല്‍.ഡി.എഫ്, എസ്.വൈ.എസ് (എ.പി വിഭാഗം) സജീവ പ്രവര്‍ത്തകനായ ഔഫിന്‍റെ വീട്ടില്‍ ഇന്ന് 10 മണിയോടെയാണ് ജിഫ്രി തങ്ങള്‍ എത്തിയത്.
ഔഫിന്‍റെ കുടുംബവുമായി നേരത്തേ ബന്ധമുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്ന് തെളിയേണ്ടതുണ്ടെന്നും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. കൊലകള്‍ക്ക് വേണ്ടിയും അക്രമങ്ങള്‍ക്ക് വേണ്ടിയും ആരും തുനിയരുതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.