അയോധ്യ കേസിന്റെ വിധി അതീവദുഃഖകരമെന്ന് സമസ്ത

398

മലപ്പുറം: അയോധ്യ കേസിന്റെ വിധി അതീവ ദുഃഖമുണ്ടാക്കുന്നു വെന്നും നിരാശാജനകമാണെന്നും എന്നാല്‍ സുപ്രീംകോടതിയുടെ വിധി മാനിക്കുന്നുവെന്നും സമുദായ ഐക്യം പുലരാന്‍ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കണ മെന്നും സമസ്ത കേരള ജം ഇയത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രതികരിച്ചു.

ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയേയും ഭരണഘടനയെയുമൊക്കെ മാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന സംഘടനയാണ് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ. അതുകൊണ്ട് ആ വിധി അംഗീകരിക്കുന്നു. ഇവിടെ സാമുദായികമായിട്ടോ മതപരമായിട്ടോ ഏതെങ്കിലും തരത്തിലുള്ള കലാപത്തിനോ സമസ്ത ഒരിക്കലും ശ്രമിക്കില്ല. സാമുദായിക ഐക്യം തകരുന്ന ഒരുതരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടുള്ളതല്ലെന്നും മുത്തുകോയ തങ്ങള്‍ വ്യക്തമാക്കി.

NO COMMENTS