ഇന്ത്യ- പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന ‘ സംഝോധ എക്സ്പ്രസ് ‘ ട്രെയിൻ നിറുത്തി വച്ചു

163

ദില്ലി: ഇന്ത്യ- പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചു. പാകിസ്താന്‍ നേരത്തെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും നടപടിയെടുതത്തത്.

16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുമ്പായാണ് സര്‍വീസ് റദ്ദാക്കുന്നത്. സംഝോധ എക്സ്പ്രസിന്‍റെ സര്‍വീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തി വയ്ക്കും എന്നായിരുന്നു പാകിസ്താന്റെ അറിയിപ്പ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സര്‍വീസ് ആരംഭിച്ചത്.

അതേസമയം വ്യോമഗതാഗതത്തിന് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വ്യോമപാത തുറക്കുമെന്ന് പാകിസ്താന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ സൗദി നിര്‍ത്തലാക്കിയിട്ടുണ്ട്.

പാകിസ്താനിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ പാകിസ്താനില്‍ നിന്നുള്ള ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങി.വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ ഇവര്‍ക്ക് സൗദിയില്‍ താങ്ങാന്‍ അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യാ-പാക് വ്യോമമേഖലയിലൂടെ യൂറോപ്പിലേക്കും മിഡില്‍ ഈസ്റ്റിലേക്കും മറ്റും സര്‍വീസ് നടത്തുന്ന വിമാന സര്‍വീസുകള്‍ പലതും മറ്റു എയര്‍സ്‌പെയ്‌സുകളെയാണ് ആശ്രയിക്കുന്നത്.

NO COMMENTS