ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്പാദനം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ സാംസങ് ഇന്ത്യ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 2019-ഓടെ 1,970 കോടി രൂപയുടെ നിക്ഷേപം കമ്പനി നോയ്ഡയിലെ പ്ലാന്റില്‍ നടത്തും.മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്‌ട്രോണിക്സ് ഉല്പന്നങ്ങള്‍ എന്നിവയുടെ ഉല്പാദനം ഇരട്ടിയാക്കുകയും ഒപ്പം ഇന്ത്യയില്‍ നിന്ന് കയറ്റുമതിയുമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സാംസങ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ എച്ച്.സി.ഹോങ് അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഉത്തര്‍പ്രദേശ് പ്ലാന്റില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുന്നത്. നിലവില്‍ 60 ലക്ഷം മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളാണ് ഒരു മാസം ഈ പ്ലാന്റില്‍ നിര്‍മിക്കുന്നത്. അത് 1.2 കോടിയായി ഉയര്‍ത്തും. ഇപ്പോള്‍ 40,000 ജീവനക്കാരാണ് സാംസങ്ങിന് ഇന്ത്യയിലുള്ളത്.