ഇന്ത്യയിലെ ഫ്ളൈറ്റ് യാത്രക്കാര്‍ സാംസംഗ് ഗ്യാലക്സി നോട്ട് 7 ഫോണുമായി യാത്ര ചെയ്യുന്നത് ഡി.ജി.സി.എ നിരോധിച്ചു

191

ന്യുഡല്‍ഹി: ഇന്ത്യയിലെ ഫ്ളൈറ്റ് യാത്രക്കാര്‍ സാംസംഗ് ഗ്യാലക്സി നോട്ട് 7 ഫോണുമായി യാത്ര ചെയ്യുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിരോധിച്ചു. ലഗേജ് ബാഗില്‍ ഫോണ്‍ വയ്ക്കരുതെന്ന് ഡി.ജി.സി.എ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോട്ട് 7 ഹാന്‍ഡ് ബാഗില്‍ കൊണ്ടു പോകുന്നതിന് വിലക്കില്ല. എന്നാല്‍ സ്വിച്ച്‌ ഓഫ് ചെയ്തിരിക്കണം. യാത്രയ്ക്കിടെ ഫോണ്‍ ഓണ്‍ ചെയ്യാനോ ചാര്‍ജ് ചെയ്യാനോ അനുമതി ഉണ്ടായിരിക്കില്ല.എല്ലാ എയര്‍ലൈന്‍ കന്പനികള്‍ക്കും യാത്രക്കാര്‍ക്കും ഡി.ജി.സി.എ നിര്‍ദ്ദേശം കൈമാറി. ഡി.ജി.സി.എ മേധാവി ബി.എസ് ഭുള്ളറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. നോട്ട് 7ന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.ബാറ്റിറി പൊട്ടിത്തെറിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നോട്ട് 7 ഫോണുകള്‍ സാംസംഗ് തിരിച്ചു വിളിച്ചിരുന്നു.
ഗ്യാലക്സി നോട്ട് 7 ഫോണുമായി യാത്ര ചെയ്യരുതെന്ന് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും ജപ്പാന്‍ ഏവിയേഷന്‍ അധികൃതരും ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലൊണ് ഇന്ത്യയും നോട്ട് 7 ഫോണുമായി യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പുറത്തിറക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, വിര്‍ജിന്‍ ഓസ്ട്രേലിയ തുടങ്ങിയ എയര്‍ലൈന്‍ കന്പനികളും നേരത്തെ സാംസംഗ് നോട്ട് 7 നിരോധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY