സിംഗപ്പൂര്‍ • സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഡബ്ല്യുടിഎ ഫൈനല്‍സ് സെമിഫൈനലില്‍ കടന്നു. വര്‍ഷാന്ത്യ ചാംപ്യന്‍ഷിപ്പിനു വേണ്ടി ഒരുമിച്ച ഇരുവരും തയ്വാന്‍ സഖ്യമായ ഹാവോ ചിങ് ചാന്‍-യുങ് ജാന്‍ ചാന്‍ സഖ്യത്തെയാണു തോല്‍പിച്ചത് (7-6,7-5). കരോളിന ഗാര്‍ഷ്യ-ക്രിസ്റ്റീന മ്ലാദെനോവിച്ച്, ബെതാനി മാറ്റെക് സാന്‍ഡ്സ്-ലൂസി സഫറോവ സഖ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിലെ വിജയികളാകും സെമിയിലെ എതിരാളികള്‍. ജൂലൈയില്‍ ഡബിള്‍സ് സഖ്യം വേര്‍പിരിഞ്ഞതിനുശേഷം ഇതിനുവേണ്ടി ഒരുമിച്ച ഇന്തോ-സ്വിസ് സഖ്യം പൊരുതിയാണു ജയിച്ചത്. 5-5 എന്ന നിലയില്‍ എത്തുന്നതുവരെ രണ്ടു ടീമും സര്‍വീസ് നഷ്ടപ്പെടുത്തിയില്ല. അടുത്ത ഗെയിമില്‍ തായ് സഖ്യം സാനിയ-ഹിന്‍ജിസിനെ ബ്രേക്ക് ചെയ്തെങ്കിലും അതുപോലെ തിരിച്ചടിച്ച മുന്‍ ലോക ഒന്നാം നമ്ബര്‍ സഖ്യം സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി. മൂന്നു സെറ്റ് പോയിന്റുകള്‍ സേവ് ചെയ്തതിനുശേഷമാണു സാനിയയും ഹിന്‍ജിസും ജയിച്ചുകയറിയത്.