സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു നോട്ടിസ്

229

ഹൈദരാബാദ്: സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു നോട്ടിസ്. തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്കു നികുതി അടച്ചില്ലെന്നു കാണിച്ചാണ് സേവന നികുതി വകുപ്പ് സാനിയക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മാത്രമല്ല, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാന്‍ഡ് അംബാസഡറായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവനനികുതിയും അതിന്റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടയ്ക്കണമെന്ന് സേവനനികുതി വകുപ്പിന്റെ നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ മാസം 16ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഓഫ് സര്‍വീസ് ടാക്സ് ഓഫിസില്‍നിന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നേരിട്ടോ മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനെയോ ഓഫിസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY