മുംബയ്: ഐ.പി.എല്‍ 2018 താരലേലത്തില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ എട്ട് കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില. 361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുന്‍നിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ ടീമുകള്‍ക്കും ചുരുങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാന്‍ സാധിക്കും. ഇതിനായി 80 കോടി രൂപയാണ് ടീമുകള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്നത്.