സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്,തുടങ്ങിയ ഇതിഹാസതാരങ്ങൾക്കൊപ്പം 2000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ‘ സഞ്ജു സാംസണ്‍ ‘ സ്വന്തമാക്കി

261

ഐപിഎല്ലില്‍ 2000 റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സഞ്ജു സാംസണ്‍. 84 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് 2007 റണ്‍സ് അടിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തിലാണ് സഞ്ജു അഭിമാനനേട്ടം സ്വന്തമാക്കിയത്. 2 സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും ഇതില്‍ ഉണ്ട്. സഞ്ജുവിനൊപ്പം ഈ പട്ടികയിലുള്ളത് സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയ ഇതിഹാസതാരങ്ങളാണ്. വിരാട് കോഹ്‌ലി (4), വീരേന്ദ്ര സേവാഗ് (2), മുരളി വിജയ് (2) എന്നിവരാണ് സഞ്ജുവിന്റെ മുന്‍ഗാമികള്‍.

ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സഞ്ജു സാംസണെ വിശേഷിപ്പിച്ചത്. ലോകകപ്പ് ടീമില്‍ നാലാം നമ്ബരില്‍ സഞ്ജുവാണ് ഏറ്റവും യോഗ്യനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

NO COMMENTS