തിരുവനന്തപുരം: വിന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്ബരയിലെ രണ്ടാം മത്സരത്തിനായി സ്വന്തം നാടായ തിരുവനന്തപുരത്ത് എത്തിയ നാട്ടുകാരന് സഞ്ജു സാംസണെ ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്. ഇന്ത്യ ടീം നായകന് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് ടീമംഗങ്ങള്‍ എത്തിയത്. നിറഞ്ഞ കൈയടിയോടെയും ഹര്‍ഷാരവത്തോടെയുമാണ് ടീം അംഗങ്ങളെ ആരാധകര്‍ വരവേറ്റത്.കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെ ടീമില്‍ ഇടം ലഭിച്ചിട്ടും അവസാന ഇലവനില്‍ ഇടം നേടാനാവാതെ പോയ സഞ്ജുവിന് ഞായറാഴ്ച പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ഇന്ത്യന്‍ ടീം എത്തിയതിനു പിന്നാലെ വിന്‍ഡീസ് ടീമും തിരുവനന്തപുരത്ത് എത്തി.ഞായറാഴ്ച രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരംകൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം. ഈ മാസം 11ന് മുംബൈയിലാണ് മൂന്നാം മത്സരം നടക്കുക.