നവീകരിച്ച ശങ്കരനാരായണൻ തമ്പി ലോഞ്ച് ഉദ്ഘാടനം ചെയ്തു

112

നിയമസഭാ മന്ദിരത്തിലെ നവീകരിച്ച ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ. കെ. ബാലൻ, എ. കെ. ശശീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം. എൽ. എമാരായ മാത്യു ടി. തോമസ്, ഒ. രാജഗോപാൽ, സി.കെ. നാണു, കെ. ആൻസലൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻനായർ എന്നിവർ സന്നിഹിതരായിരുന്നു. നിയമസഭയുടെ ചരിത്രം വിശദീകരിക്കുന്ന ഹൃസ്വചിത്രം പ്രദർശിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളോടെയാണ് പുതിയ ഹാൾ ഒരുക്കിയിരിക്കുന്നത്. മികച്ച ശബ്ദ സംവിധാനമാണ് ഒരു പ്രത്യേകത. സൗണ്ട്, എക്കോ പ്രൂഫ് രീതിയാണ് അവലംബിച്ചി രിക്കുന്നത്. ഓട്ടോമാറ്റിക് ലൈറ്റ് സിസ്റ്റം, ലൈവ് സ്‌ക്രീൻ ടെലികാസ്റ്റ് സൗകര്യം, 4 കെ/ എച്ച് ഡി സ്‌ക്രീൻ, മികച്ച നിലവാരമുള്ള സോഫയും കസേരകളും, ഓരോ സീറ്റിലും പവർ പ്‌ളഗ് എന്നിവ ഒരുക്കിയിട്ടുണ്ട്.

വേദിയുടെ തറ തേക്ക് തടിയിലാണ് തീർത്തി രിക്കുന്നത്. പ്രത്യേക മീഡിയ, ഉദ്യോഗസ്ഥ ഗാലറികളും സജ്ജീകരിച്ചിട്ടുണ്ട്. പരിപാടികളുടെ സ്വഭാവം അനുസരിച്ച് മാറ്റാവുന്ന ബാക്ക് ലൈറ്റ് സംവിധാനവും ഹാളിലുണ്ട്. 693 സീറ്റുകളാണ് ഇപ്പോൾ സജ്ജീകരിച്ചിട്ടുള്ളത്

NO COMMENTS