ഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ നടത്തുന്ന വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

238

കൊച്ചി: ബാര്‍ കേസ് അട്ടിമറിച്ചെന്നാരോപിച്ച്‌ ഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ നടത്തുന്ന വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണം റദ്ദാക്കണമെന്ന ശങ്കര്‍റെഡ്ഡിയുടെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. പ്രാഥമിക അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം ശങ്കര്‍ റെഡിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ജയ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കി.ഇത്തരം റിപ്പോര്‍ട്ട് നല്‍കാന്‍ ജയക്ക് അധികാരമില്ലെന്നും ചവറ്റുകൊട്ടയില്‍ പോകേണ്ട റിപ്പോര്‍ട്ടാണിതെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY