സന്തോഷ് ട്രോഫി :പഞ്ചാബിനെതിരെ കേരളത്തിന് സമനില

206

പനജി• സന്തോഷ് ട്രോഫി ഫുട്ബോളില്‍ പഞ്ചാബിനെതിരെ കേരളത്തിന് സമനില. ഇരുടീമും രണ്ടു ഗോള്‍ വീതം നേടി. 89-ാം മിനിട്ട് വരെ 2-0ന് പിന്നിലായിരുന്ന കേരളം മുഹമ്മദ് പാറക്കോട്ടിലിന്റെ ഇരട്ട ഗോളിലാണ് സമനില പിടിച്ചത്. ‍89, 93 മിനിട്ടുകളിലായിരുന്നു ഗോളുകള്‍. 49-ാം മിനിറ്റില്‍ ഷെറിന്‍ സാമിന്റെ സെല്‍ഫ് ഗോളിലാണ് പഞ്ചാബ് ആദ്യം മുന്നിലെത്തിയത്. 56-ാം മിനിറ്റില്‍ അവര്‍ ലീഡുയര്‍ത്തി. ആദ്യ മല്‍സരത്തില്‍ റെയില്‍വേസിനെ 4-2ന് തോല്‍പിച്ച കേരളം, ഈ സമനിലയോടെ സെമി സാധ്യതകള്‍ സജീവമാക്കി.

NO COMMENTS

LEAVE A REPLY