കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ കെ.കെ.രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്

45

വടകര: കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ . തിരഞ്ഞെടു പ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു കെ.കെ. രമ ആദ്യം പറഞ്ഞിരുന്നത്.

വടകരയില്‍ രമ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു. ആര്‍.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പി തീരുമാനിച്ചിരുന്നത്.

NO COMMENTS