തിരുവന്തപുരം: സോളാര്‍ കേസ് വീണ്ടും സജീവമാകവെ ആരോപണവുമായി സരിത വീണ്ടും രംഗത്തെത്തി. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ മുഖ്യമന്ത്രിക്ക് സരിത പരാതി നല്‍കി.
മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെയാണ് പരാതി നല്‍കിയത്. മകനും മറ്റും ചില പ്രമുഖര്‍ക്കും മാഫിയാ ബന്ധമെന്ന് സരിത ആരോപിക്കുന്നു. ഇവര്‍ തന്നെ ചില കേസുകളില്‍ കരുവാക്കിയെന്നും സരിത ആരോപിച്ചു.