തിരുവനന്തപുരം: സരിത എസ് നായരെ സോളാര്‍ തട്ടിപ്പുകേസില്‍ പൊലിസ് അറസ്റ്റ് ചെയ്തു. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ 42.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലിസ് സരിതയെ അറസ്റ്റ് ചെയ്തത്.
നേരത്തെ കേസില്‍ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഫെബ്രുവരി 25 ന് ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ് നായര്‍ രണ്ടാം പ്രതിയുമാണ്.ഇന്നു രാവിലെയാണ് കോഴിക്കോട് കസബ പൊലിസ് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്. ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്.