സര്‍കാരിന്‍റെ പ്രവര്‍ത്തനം നല്ല നിലയിലെന്നെ ചന്ദ്രചൂഡന്‍

219

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ചുള്ള പ്രതികരണവുമായി ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍. ഈ മുന്നണിയില്‍ എത്രകാലം തുടരാനാകുമെന്നകാര്യത്തില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സര്‍ക്കാര്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിമാറ്റം വേഗത്തിലായിപ്പോയി. അത് തടയാനാവാത്തതില്‍ വിഷമമുണ്ട്. തെറ്റുകള്‍ തിരുത്തേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ തോല്‍വി ദയനീയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചന്ദ്രചൂഡന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായ പ്രതികരണമാണ് എ.എ.അസീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിലക്കയറ്റം കൂടി. കശുവണ്ടി ഫാക്ടറികള്‍ തുറന്നില്ല. എല്‍ഡിഎഫ് വിടാനുള്ള തീരുമാനം കൂട്ടായെടുത്തതായിരുന്നു. മുന്നണിമാറ്റം ആര്‍.എസ്.പിയുടെ തെറ്റായ രാഷ്ട്രീയതീരുമാനമാണെന്ന് പറയാനാവില്ല. എന്നാല്‍ എല്‍ഡിഎഫിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്‍ജസ്വലരായ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രാദേശികതലത്തില്‍ ആര്‍എസ്പി നിര്‍ജീവമാണ്. ഇനി ഇങ്ങനെ പോയാല്‍ പോര. തിരഞ്ഞെടുപ്പില്‍ സാമുദായിക ധ്രുവീകരണമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് സമ്ബൂര്‍ണ്ണ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

NO COMMENTS

LEAVE A REPLY