കനകക്കുന്നിലെ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താത്തതിനെതിരെ ശശി തരൂര്‍

170

കനകക്കുന്നിലെ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താത്തതിനെതിരെ ശശി തരൂര്‍ എംപിയുടെ പ്രതിഷേധം . ദേശീയപതാകയെ അപമാനിച്ചതിനുതുല്യമാണ് ടൂറിസം വകുപ്പിന്‍റെ നടപടിയെന്ന് എംപി ആരോപിച്ചു . എന്നാല്‍ കുറേ നാളായി പതാക ഇല്ലാത്തതിനാല്‍ ആ പതിവിപ്പോള്‍ ഇല്ലെന്ന് ടൂറിസം അധികൃതര്‍ പ്രതികരിച്ചു.

2013 ജനുവരി 26നാണ് 65 മീറ്റര്‍ ഉയരമുള്ള ഈ കൊടിമരം ഉദ്ഘാടനം ചെയ്തത്. ഫ്ലാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സ്ഥാപിച്ചത്. അതില്‍ പാറിക്കളിക്കാന്‍ 22 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ഭീമന്‍ പതാകയും ഉണ്ടായിരുന്നു . എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കകം പതാക കീറി. പന്നീടിത് ശരിയാക്കാന്‍ ചുമതലയുള്ള ടൂറിസം വകുപ്പിന് അതിനോട് അത്ര പഥ്യം തോന്നിയില്ല. അതോടെ കൊടിമരം മാത്രം അവിടെ ശേഷിക്കുന്ന അവസ്ഥയുണ്ടായി. സ്വാതന്ത്ര്യദിനാഘോഷവേളയിലും അവഗണന മാത്രം . ഇതാണ് ശശി തരൂര്‍ എംപിയെ ചൊടിപ്പിച്ചത്.
പതാകയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കുറച്ചുനാളായി ഇവിടെ പതാക ഉയര്‍ത്തുന്ന ചടങ്ങ് സംഘടിപ്പിക്കാറില്ലെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY