ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദൂരുഹതകള്‍ ആരോപിച്ച ദേശീയ മാധ്യമത്തിനെതിരെ രൂക്ഷ വിമര്‍ശനമുമായി ശശിതരൂര്‍. മാധ്യമങ്ങള്‍ പോലീസിന്റെയും ജുഡീഷ്യറിയുടെ ജോലിച്ചെയ്യേണ്ട.ജനശ്രദ്ധ പിടിച്ചുപറ്റാന്‍ പുതിയ ചാനലിന്റെ ശ്രമമാണ് തനിക്കെതിരെ നടക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാധ്യമങ്ങല്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിക്കുയായിരുന്നു അദ്ദേഹം. സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് മൂന്നു വര്‍ഷമായി അന്വേഷിക്കുന്നു. തനിക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്നതിന് രാജ്യത്ത് നിയമ സംവിധാനമുണ്ട്. പോലീസിന്റെ റിപോര്‍ട്ട് അനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കേണ്ടത്. ധാര്‍മികതയില്ലാത്ത ജേണലിസ്റ്റ് എന്ന അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്തിരിക്കുന്നതെന്നും സ്വന്തം നേട്ടതിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. സുനന്ദ പുഷ്‌കര്‍ കേസില്‍ ഫോണ്‍സംഭാഷണങ്ങളുമായി റിപ്പബ്ലിക് ടിവിയാണ് രംഗത്തുവന്നത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. ലീലഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ ശശിതരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.
സുനന്ദപുഷ്‌കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും, വിശ്വസ്തന്‍ നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദപുഷ്‌കര്‍ കൊല്ലപ്പെട്ടത്.