സുനന്ദാ പുഷ്കറിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹമുണ്ടെന്ന് ശശി തരൂര്‍

212

ബംഗളൂരു: സുനന്ദാ പുഷ്കറിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹമുണ്ടെന്ന് ഭര്‍ത്താവും ലോക്സഭാ എം.പിയുമായ ശശി തരൂര്‍ . എന്നാല്‍ സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തുന്ന ഏജന്‍സികളുമായി മാത്രമെ സഹകരിക്കുകയുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടി നടക്കുന്നവരെ ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുബ്രമണ്യം സ്വാമി നല്‍കിയ ഹര്‍ജിക്കെതിരെസുനന്ദയുടെ മകന്‍ ശിവ മേനോന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ അമ്മയുമായിബന്ധപ്പെട്ട കേസില്‍ സ്വാമിക്ക് കാര്യമില്ലെന്നും സമൂഹിക മാദ്ധ്യമങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

NO COMMENTS