അനധികൃത സ്വത്ത് സമ്പാദനക്കേസ് : ശശികലയ്ക്ക് പരോള്‍

199

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് പരോൾ അനുവദിച്ചതായി സൂചന. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന ശശികലയ്ക്ക് സഹോദരൻ ദിനകരന്‍റെ മകൻ ജയ് ആനന്ദിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 30 ദിവസത്തേക്ക് പരോൾ അനുവദിച്ചതായി ചില തമിഴ്മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എഐഎഡിഎംകെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ ശശികലയെ സന്ദർശിക്കുന്നതിനായി ബംഗളൂരു ജയിലിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

NO COMMENTS