ശശികലയുടെ പ​രോ​ള്‍ അ​പേ​ക്ഷ ബെംഗളൂരൂ ജയില്‍ അധികൃതര്‍ തള്ളി

192

ബെംഗളൂരൂ : അനധികൃത സ്വത്തുകേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ പരോള്‍ അപേക്ഷ തള്ളി. ബെംഗളൂരൂ ജയില്‍ അധികൃതരാണ് ശശികലയുടെ അപേക്ഷ തള്ളിയത്. ക​ര​ള്‍​രോ​ഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ഭ​ര്‍​ത്താ​വ് എം.​ന​ട​രാ​ജ​നെ പ​രി​ച​രി​ക്കു​ന്ന​തിനായാണ് 15 ദി​വ​സ​ത്തെ പ​രോ​ളിന് ശ​ശി​ക​ല അ​പേക്ഷ നല്‍കിയത്. അ​പേ​ക്ഷ​യി​ല്‍ വേ​ണ്ട​ത്ര വി​വ​ര​ങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക​ര്‍​ണാ​ട​ക ജ​യി​ല്‍ വ​കു​പ്പ് സൂ​പ്ര​ണ്ട​ന്‍റ് സോ​മ​ശേ​ഖ​ര്‍ അപേക്ഷ തള്ളിയത്. മാത്രമല്ല കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും സ​ത്യ​വാ​ങ്ങ് മൂ​ല​വും ഉ​ള്‍​പ്പെ​ടു​ത്തി പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാനും ശ​ശി​ക​ലയ്ക്ക് നി​ര്‍​ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS