ന്യൂഡല്‍ഹി : അണ്ണാഡിഎംകെയിലെ ശശികല-ദിനകരന് പക്ഷം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തെരഞ്ഞെടുപ്പ് ചിഹ്നമായ തൊപ്പി അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. തിരഞ്ഞെടുപ്പില്‍ തൊപ്പി ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശശികല പക്ഷം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. ശശികല പക്ഷത്തിന് തൊപ്പി ചിഹ്നം ഉപയോഗിക്കാമെന്നും വിധിച്ചു. എന്നാല്‍, ചിഹ്നമില്ലാത്ത കക്ഷികള്‍ക്ക് റിട്ടേണിംഗ് ഓഫീസറാണ് ചിഹ്നം നല്‍കുന്നതെന്നും നിലവില്‍ സ്വതന്ത്രര്‍ക്കു നല്കുന്ന ചിഹ്നമാണ് തൊപ്പിയെന്നും പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.