ശശികല കുടുംബത്തിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതിവകുപ്പ് റെയ്ഡ്

190

ചെന്നൈ : ശശികലയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മിഡാസ് ഡിസ്റ്റലറീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ താംബരത്തെ ഫാക്ടറിയിലടക്കം മിഡാസ് ഗ്രൂപ്പിന്റെ ആറ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. മിഡാസ് ഗ്രൂപ്പിന്റെ കോയമ്പത്തൂരിലെ ഓഫീസുകളിലും റെയ്ഡ് നടത്തി. മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് പുറമേ ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ ബന്ധു കാര്‍ത്തികേയന്‍ കാലിയപെരുമാളിന്റെ ചെന്നൈ അഡയാര്‍ കര്‍പ്പകം ഗാര്‍ഡന്‍സിലെ വീട്ടിലും റെയ്ഡുണ്ടായി. കാര്‍ത്തികേയന് ഓഹരി പങ്കാളിത്തമുള്ള എസ് വി എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കോയമ്പത്തൂര്‍ ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.

NO COMMENTS