ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

199

ചെന്നൈ: ശശികല നടരാജനെ എഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശശികലയുടെ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. ശശികലയെ പിന്‍ഗാമിയായി ശശികലയെ നിര്‍ദേശിച്ച് പാര്‍ട്ടി പ്രമേയം പാര്‍ട്ടി പാസാക്കി. ശശികലയെ പുതിയ ജനറല്‍ സെക്രട്ടറിയായും പാര്‍ട്ടി നിര്‍ദേശിച്ചു. ജയലളിതയുടെ ജന്മദിനം ‘ദേശീയ കര്‍ഷക ദിന’മായി ആചരിക്കണം. ജയളിതിയ്ക്ക് മഗ്‌സാസെ, സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എന്നിവ നല്‍കണമെന്നും ആവശ്യപ്പെട്ടുന്നത് ഉള്‍പ്പെടെ 12 പ്രമേയങ്ങളാണ് യോഗത്തില്‍ പാസാക്കിയത്. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലാണ് ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അഞ്ചാമത്തെ പ്രമേയത്തിലാണ് ശശികലയെ പുതിയ ജനറല്‍ സെക്രട്ടറിയായി നിര്‍ദേശിക്കുന്നത്.

NO COMMENTS

LEAVE A REPLY