മിഴ്നാട് മുഖ്യമന്ത്രിയായി ശശികലയുടെ സ്ഥാനാരോഹണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

204

ന്യൂഡല്‍ഹി : തമിഴ്നാട് മുഖ്യമന്ത്രിയായി ശശികലയുടെ സ്ഥാനാരോഹണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ വിധി വരുന്നതുവരെ, ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ അടുത്ത ആഴ്ച തീരുമാനമെടുക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ശശികല മുഖ്യമന്ത്രിയാകുന്നതില്‍ തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ, അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തിരുന്നു. താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികല മുഖ്യമന്ത്രിയാകണമെന്നും മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാണ് പാര്‍ട്ടി ആസ്ഥാനത്തു നടന്ന യോഗത്തില്‍ അറിയിച്ചത്. എംഎല്‍എമാര്‍ ഒന്നടങ്കം ഈ ആവശ്യത്തെ പിന്തുണച്ചു. മൂന്നു ദശാബ്ദക്കാലം മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിഴലായി നടന്ന ശശികല(62), ജാനകി രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം തമിഴ്നാടിന്‍റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായാകും സ്ഥാനമേല്‍ക്കുന്നത്. ജയലളിതയുടെ മരണത്തിനുശേഷം പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകാതിരിക്കാനാണു പനീര്‍ശെല്‍വത്തിന്‍റെ അഭ്യര്‍ഥന പ്രകാരം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതെന്നാണ് ശശികലയുടെ ഒൗദ്യോഗിക വിശദീകരണം. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആറുമാസത്തിനുള്ളില്‍ ശശികലയ്ക്കു നിയമസഭാംഗത്വം നേടേണ്ടിവരും.

NO COMMENTS

LEAVE A REPLY