ദില്ലി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സ്വത്തുസമ്പാദന കേസില്‍ ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് റദ്ദാക്കിയ സുപ്രീംകോടതി വിചാരണകോടതി വിധി നിലനില്‍ക്കുമെന്ന് അറിയിച്ചു. ഇതോടെ ശശികലയുടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു. തടവ് ശിക്ഷ നാലുകൊല്ലം അയതിനാല്‍ അത് കഴിഞ്ഞ് ആറുവര്‍ഷത്തോളം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ശശികല വിട്ടുനില്‍ക്കേണ്ടിവരും. അതായത് 10 കൊല്ലത്തോളം ശശികലയ്ക്ക് ജനധിപത്യ പദവികള്‍ വഹിക്കാന്‍ കഴിയില്ല.
. ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. 1991- 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്.