പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; പളനിസ്വാമി പുതിയ നേതാവ്

217

ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശശികലയ്ക്ക് ജയില്‍ശിക്ഷ ലഭിച്ചതോടെ എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവാകും. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരുമായി ശശികല ആശയവിനിമയം നടത്തിയശേഷമാണ് ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയതെന്നാണ് സൂചന. ശശികലയുടെ വിശ്വസ്തനാനണ് പളനിസ്വാമി. ജയിലില്‍ പോയാലും പാര്‍ട്ടിയുടെ ചരട് തന്റെ കൈയ്യില്‍തന്നെയാകുമെന്ന് പളനിസ്വാമിയുടെ നിയമനത്തിലൂടെ ശശികല ഉറപ്പിക്കുന്നു. ഇതിനിടെ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കൂടുതല്‍ എംഎല്‍എമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് എത്തിക്കൊണ്ടിരിക്കെയാണ് എഐഎഡിഎംകെയുടെ നടപടി.

NO COMMENTS

LEAVE A REPLY