ചെന്നൈ: പനീർശെൽവം പാർട്ടി പിളർത്താൻ ശ്രമിച്ചതാണ് തമിഴ്നാട്ടിലെ കുഴപ്പങ്ങൾക്കു കാരണമെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ ശശികല. എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിലെത്തിയ ശശികല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പാർട്ടിപിളർത്താൻ പനീർശെൽവം ആലോചന നടത്തിയപ്പോൾ എംഎൽഎമാരും പാർട്ടി അംഗങ്ങളും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തന്നെ നിർബന്ധിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വലിയകാര്യമായി കാണുന്നില്ലെന്നും ശശികല പറഞ്ഞു. ഞാന്‍ പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. ഇനിയും കിടക്കാന്‍ മടിയില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും സമ്മതിക്കരുത് എന്നാണ് ജയലളിത അവസാനമായി തന്നോട് പറഞ്ഞത്. ജയലളിതയോടൊപ്പം തമിഴ്നാട്ടിലും ബാംഗലൂരുവിലും ജയിലില്‍ കിടന്നിട്ടുണ്ട്. അവിടുന്ന് തിരിച്ചുവന്ന് ഭരണം പിടിച്ചിട്ടുണ്ട്. അതിനാല്‍ ഒരു സാധാരണ സ്ത്രീയുടെ ശക്തിയെ കുറച്ച് കാണരുതെന്നും ശശികല പറഞ്ഞു.
ഗവർണർ തന്റെ സത്യപ്രതിജ്ഞ ഉടൻ നടത്താൻ തയാറാകണമെന്നും ശശികല ആവശ്യപ്പെട്ടു. പനീർശെൽവം നന്ദിയില്ലാത്ത ആളാണ്. തനിക്കെതിരെ പനീർശെൽവം ക്യാമ്പ് ഗൂഡാലോചന നടത്തുകയാണെന്നും അവർ ആരോപിച്ചു. അതേ സമയം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് ശശികലയുടെ പേരില്‍ പുറത്തു വരുന്ന കത്ത് വ്യാജം. കത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നതിന് സൈബര്‍ സെല്ലിന് നന്ദി പറഞ്ഞ് എഐഎഡിഎംകെ. ശശികലയുടെ ഒപ്പ് രേഖപ്പെടുത്തി എഐഎഡിഎംകെയുടെ ലെറ്റര്‍ പാഡില്‍ എഴുതിയിരിക്കുന്ന കത്ത് വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ ഇത് വ്യാജമാണെന്ന് അറിയിച്ചു കൊണ്ട് ശശികല തന്നെ നേരിട്ട് രംഗത്ത് വന്നു. എംഎല്‍എമാരെ കാണുന്നതിനായി കൂവത്തൂരിലുള്ള റിസോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ശശികല മാധ്യമങ്ങളോട് കത്ത് വ്യാജമാണെന്ന കാര്യം വ്യക്തമാക്കിയത്.